കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10ന് വൈകിട്ട് 3 മണിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗം രോഗി സൗഹൃദം ആക്കുന്നതിൻ്റെ ഭാഗമായി 2. I8 കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. നിലവിലുള്ള ഒ പി പുതുക്കി നിർമിക്കുന്നതിനൊപ്പം പുതുതായി ഒ പി റൂമുകൾ നിർമ്മിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഫാർമസിയിലും ലാബിലും ഒ പി യിൽ വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി വെയ്റ്റിംഗ് ഏരിയകൾ ഇതിൻ്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഓ പി റൂമുകൾ പുതുക്കി പണിയുന്നതിനോടൊപ്പം പുതിയ ഒ പി റൂമുകൾ നിർമ്മിച്ചു. ടൈൽ വിരിച്ച് പെയിൻ്റിങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഒ പി റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ലാബുകളും അത്യാധുനിക രീതിയിൽ നവീകരിച്ച ട്ടുണ്ട്.

ലാബ് സെൻ്റെറുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേർന്ന തരത്തിൽ പുതുക്കുകയും, ഒ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിലവിൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ എസ് ബി വൈ ആരോഗ്യഇൻഷുറൻസ് കൗണ്ടറും സ്കിൻ ഒ പിയും താഴത്തെ നിലയിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ താലൂക്കാശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്, അത്യാധുനിക രീതിയിലുള്ള ഇൻ്റെെൻസീവ് കെയർ യൂണിറ്റ്, ഒഫ്താൽമോളജി തീയേറ്റർ, കാഷ്വാലിറ്റി ബ്ലോക്ക്, ഹൈടെക് ലാബ് അടക്കം 17 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.