കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ 4351 ൽ അഫിലിയേറ്റു ചെയ്ത പട്ടികജാതി സഹകരണ സംഘങ്ങളിൽ നിന്നും 2019-20 വാർഷിക പദ്ധതി ഇനത്തിൽ വായ്പ അനുവദിക്കുന്നതിന് ഫെബ്രുവരി  15വരെ അപേക്ഷിക്കാം.

ഉല്പാദന, നിർമ്മാണ സേവന മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന് സംഘങ്ങൾ നേരിട്ടോ സംഘത്തിലെ സ്വാശ്രയ ഗ്രൂപ്പുകൾ വഴിയോ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് നാല് വർഷത്തെ കാലാവധിക്ക് 5 ലക്ഷം രൂപ വീതം വായ്പ നൽകുന്നത്. നിർദ്ദിഷ്ഠ മാതൃകയിൽ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷ ഫോം, വായ്പാ വ്യവസ്ഥകൾ എന്നിവ www.sctfed.com ലോ പേരൂർക്കടയിലുള്ള ഫെഡറേഷൻ ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ: 0471-2433850, 2433163.