തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ മത്സ്യവിത്തുകളും ഉത്പാദിപ്പിച്ച് ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നെയ്യാര്‍ മത്സ്യ വിത്തുല്‍പാദന കേന്ദ്രം. ഗുണനിലവാരമുള്ള മത്സ്യവിത്തുകള്‍ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതിനായി ഇവിടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതികളെല്ലാം വന്‍ വിജയമായി. വളര്‍ത്തു മത്സ്യങ്ങള്‍ക്കൊപ്പം അലങ്കാര മത്സ്യ ഉത്പാദനവും കയറ്റുമതിയും ഇവിടെ വിജയകരമായി നടക്കുന്നു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് ഉത്പാദനം.
ഒരുവര്‍ഷം അഞ്ചു കോടി ഗിഫ്റ്റ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന ആദ്യ ഹാച്ചറി ഇവിടെയുണ്ട്. അഞ്ചു കോടി രൂപ ചെലവഴിച്ച് തീരദേശ വികസന കോര്‍പ്പറേഷനാണ് ഇവ നിര്‍മിച്ചത്. ഗിഫ്റ്റ് തിലോപ്പിയ വിത്തുല്‍പാദനത്തിന് ആവശ്യമായ ജാര്‍ ഹാച്ചിങ് യൂണിറ്റ്, എഫ്. ആര്‍. പി, ടാങ്കുകള്‍, യു. വി ഫില്‍ട്രേഷന്‍ സിസ്റ്റം, റീ സര്‍ക്കുലേഷന്‍ സിസ്റ്റം, ആറു സെന്റ് വീതമുള്ള ആറു നഴ്സറി കുളങ്ങള്‍, മത്സ്യ കുളങ്ങള്‍ എന്നിവയും സജ്ജമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ബയോ സെക്യൂരിറ്റി രീതികള്‍ അവലംബിച്ചാണ് ഹാച്ചറികള്‍ നിര്‍മിച്ചിരിക്കുന്നത്.
ഉള്‍നാടന്‍ മത്സ്യകൃഷിക്ക് പുനരുജ്ജീവനം നല്‍കുന്നതിനായി 7.4 കോടി രൂപ ചെലവില്‍ ഫിഷറീസ് വകുപ്പ് പ്രത്യേക പദ്ധതിയും ഇവിടെ തയാറാക്കിയിട്ടു്. ഉള്‍നാടന്‍ മത്സ്യ കൃഷിയിലെ പ്രധാന ഇനങ്ങളായ കാര്‍പ്പ് മത്സ്യവിത്തുകളുടെ ലഭ്യതയില്‍ സ്വയംപര്യാപ്ത കൈവരിക്കാനായി പ്രത്യേക ഹാച്ചറിയും ഇവിടെ നിര്‍മിച്ചിട്ടു്. ഇതിലൂടെ 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെനിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. നിലവില്‍ കട്ല, രോഹു, മൃഗാള്‍ എന്നീ തദ്ദേശീയ ഇനങ്ങളും കോമണ്‍ ക്രാബ് റാസ്‌കര്‍ എന്നീ വിദേശ ഇനങ്ങളുടെ കുഞ്ഞുങ്ങളെയും ഉല്‍പ്പാദിപ്പിച്ച് ഇവിടെനിന്ന് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരുന്നു.
ഇവയ്ക്കുപുറമേ അലങ്കാരമത്സ്യ ഉല്‍പാദന രംഗത്തെ കയറ്റുമതി ലക്ഷ്യമിട്ട് 1.5 കോടിരൂപയുടെ പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടു്. ഇതിനായി ആയിരത്തോളം സിമന്റ് ടാങ്കുകള്‍ ഇവിടെ നിര്‍മിച്ചിട്ടു്. അലങ്കാര മത്സ്യ യൂണിറ്റില്‍ നിന്ന് മാത്രം പ്രതിവര്‍ഷം 25 ലക്ഷം കുഞ്ഞുങ്ങളുടെ ഉത്പാദനമാണ് ഇവിടെ സാധ്യമാകുന്നത്. മത്സ്യ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി 3.2 കോടി രൂപ ചെലവഴിച്ച് ശുദ്ധജല മത്സ്യ കര്‍ഷക പരിശീലന കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടു്. നിലവില്‍ 32 കര്‍ഷകര്‍ക്ക് വരെ ഒരേസമയം ഇവിടെ താമസിച്ചു പരിശീലനം നേടാനാകും. നവീന മത്സ്യ കൃഷി രീതികള്‍, ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം, മത്സ്യ വിഭവ സുസ്ഥിരത എന്നിവ ഉറപ്പാക്കാനുള്ള ബൃഹത്തായ പദ്ധതികളിലൂടെ നെയ്യാര്‍ മത്സ്യ വിത്തുല്പാദന കേന്ദ്രം സംസ്ഥാനത്തു തന്നെ വേറിട്ടുനില്‍ക്കുന്ന സ്ഥാപനമായ മുന്നേറുകയാണ്.