തിരുവനന്തപുരം:ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൃഷി / മൃഗസംരക്ഷണം/ ഡെയറി സയന്‍സ് / ഫിഷറീസ് / അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,955 രൂപ പ്രതിമാസം വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 18ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2733334.