ജില്ലാ മെഡിക്കല്‍ ഹോമിയോ ആഫീസിന്റെ പരിധിയിലുളള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്, അറ്റന്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മെയ് 2ന് ഉച്ചയ്ക്ക് 2 ന്  സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.  ഫാര്‍മസിസ്റ്റ് എന്‍.സി.പി./സി.സി.പി., അറ്റന്റര്‍ – സര്‍ക്കാര്‍/സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളിലെ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള തൊഴില്‍ പരിചയംമാണ് യോഗ്യത. പ്രായം 60 വയസില്‍ കവിയരുത്.