ഇടുക്കി:ജില്ലാ കളക്ടറുടെ താലൂക്കുതല ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത് -സഫലത്തിന്റെ നാലാംഘട്ടത്തില്‍ ഉടുമ്പന്‍ചോല താലൂക്കിന്റെ അദാലത്ത് വെള്ളിയാഴ്ച (ജനുവരി 8) രാവിലെ 10 മുതല്‍ വീഡിയോ കോണ്‍ഫറ ന്‍സ് മുഖാന്തിരം നടക്കും. അപേക്ഷകരുടെ പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്/ആഫീസ് മേധാവിക്ക് ഓണ്‍ലൈനായി അയച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച പരാതികളില്‍ ഫൈനല്‍/പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി ഓണ്‍ലൈനായി ഉള്‍പ്പെടുത്തേണ്ടതും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് മേധാവികള്‍ ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം ഓണ്‍ലൈനായി അദാലത്തില്‍ പങ്കെടുക്കേണ്ടതുമാണ്. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുന്നതിനായി https://meet.google.com/tnr-hfpq-qwq എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ക്ക് എന്‍ഐസി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04862 232543

ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ/താലൂക്ക് ഓഫീസിലോ തയ്യാറാക്കിയിട്ടുളള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖാന്തിരം അദാലത്തില്‍ പങ്കെടുക്കുന്നതിനുളള സൗകര്യം തഹസില്‍ദാര്‍/വില്ലേജ് ഓഫീസര്‍ ഏര്‍പ്പെടുത്തേണ്ടതാണ്.