210 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 7) 239 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 154 പേര്, ഇതര സംസ്ഥാനത്ത് നിന്നുവന്ന 2 പേർ , ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 210 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 25 പേര്
ഒറ്റപ്പാലം സ്വദേശികൾ – 19 പേർ
കരിമ്പ സ്വദേശികൾ – 17 പേർ
വടക്കഞ്ചേരി സ്വദേശികൾ – 11 പേർ
മണ്ണാർക്കാട് സ്വദേശികൾ -10 പേർ വീതം
അലനല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ – 9 പേർ വീതം
കണ്ണമ്പ്ര, വടവന്നൂർ, അഗളി സ്വദേശികൾ – 8 പേർ വീതം
പുതുപ്പരിയാരം സ്വദേശികൾ -7 പേർ
കൊല്ലങ്കോട്, നെല്ലായ, എലപ്പുള്ളി, പുതുനഗരം, തൃത്താല, കോങ്ങാട് സ്വദേശികൾ – 5 പേർ
ആലത്തൂർ, ഷൊർണൂർ, പുതുശ്ശേരി, പൊൽപ്പുള്ളി, പെരിങ്ങോട്ടുകുറിശ്ശി, ചിറ്റൂർ – തത്തമംഗലം, പട്ടാമ്പി സ്വദേശികൾ – 4 പേർ വീതം
തെങ്കര, കപ്പൂർ, മുണ്ടൂർ, വല്ലപ്പുഴ സ്വദേശികൾ – 3 പേർ വീതം
കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം, പട്ടഞ്ചേരി, കണ്ണാടി, കോട്ടോപ്പാടം, ഓങ്ങല്ലൂർ, കേരളശ്ശേരി, കൊടുവായൂർ സ്വദേശികൾ – 2 പേർ വീതം
മലമ്പുഴ, കുമരംപുത്തൂർ, അകത്തേത്തറ, അനങ്ങനടി, തരൂർ, മുതലമട, മണ്ണൂർ, കൊടുമ്പ്, പുതുക്കോട്, മുതുതല, ലക്കിടി – പേരൂർ, വെള്ളിനേഴി, തച്ചനാട്ടുകര, എലവഞ്ചേരി, തൃക്കടീരി, നാഗലശ്ശേരി, നെന്മാറ, കൊപ്പം, അമ്പലപ്പാറ, മരുത റോഡ്, മാത്തൂർ, മേലാർകോട് സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4099 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് കോട്ടയം ജില്ലയിലും രണ്ട് പേര് ആലപ്പുഴ, 14 പേര് കോഴിക്കോട്, 45 പേര് തൃശ്ശൂര്, 33 പേര് എറണാകുളം, 98 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.