പാലക്കാട്:വനിതാ ശിശുവികസന വകുപ്പിന് കീഴില് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേയ്ക്കാണ് നിയമനം. പാലക്കാട് ജില്ലക്കാര്ക്കാണ് അവസരം. ഒരൊഴിവാണുള്ളത്. യോഗ്യത എം.എസ്.ഡബ്ല്യുവും ബി.എഡ് ബിരുദവും അല്ലെങ്കില് ബിരുദവും ഒ.ആര്.സിയ്ക്ക് സമാനമായ പരിപാടികളില് മൂന്ന് വര്ഷത്തെ നേതൃപരമായ പരിചയവും. ശമ്പളം 21,850. അര്ഹരായവര് ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം ജനുവരി 20നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പല് കോംപ്ലക്സ്, റോബിന്സണ് റോഡ്, പാലക്കാട് 678001 വിലാസത്തില് അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്ക്ക് ജനുവരി 1ന് 18 വയസ് പൂര്ത്തിയായിരിക്കുകയും 40 വയസ് കവിയാനും പാടില്ല. ഫോണ്: 0491 2531098, 8281899468.