പാലക്കാട്:വിശ്വാസിന്റെ ആഭിമുഖ്യത്തില് പരേതനായ എ. വേലായുധന് നമ്പ്യാരുടെ(മുന് ഡയറക്ടര് ഓഫ് പ്രോസിക്യൂഷന്) സ്മരണാര്ത്ഥം ജില്ലയിലെ നിയമ വിദ്യാര്ത്ഥികള്ക്കായി ‘കര്ഷക നിയമങ്ങള് കര്ഷകര്ക്ക അനുഗ്രഹമോ ശാപമോ’ എന്ന വിഷയത്തില് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ടീം അടിസ്ഥാനത്തില് നടത്തിയ മത്സരത്തില് ഒന്നാം സ്ഥാനം നെഹ്റു അക്കാദമി ഓഫ് ലോയിലെ ആദര്ശ് എസ് മേനോന്, സോണിയ ആല്ബേര്ട്ട് എന്നിവര്ക്കും രണ്ടും മൂന്നും സ്ഥാനങ്ങള് വി.ആര് കൃഷ്ണന് എഴുത്തച്ഛന് ലോ കോളേജിലെ കെ അഭിജിത്ത്, ദേവിത ദാസ് ടീമിനും ശ്വേത ഉണ്ണി, വി ദിവ്യ ടീമിനും ലഭിച്ചു. മത്സരത്തില് ഏറ്റവും കൂടുതല് പോയിന്റ് ലഭിച്ച കോളേജിനുള്ള പുരസ്‌കാരത്തിന് നെഹ്റു അക്കാദമി ഓഫ് ലോ അര്ഹരായി. വിജയികള്ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്, ജില്ലാ കലക്ടര് ഡി.ബാലമുരളി, മുന് ജില്ലാ ജഡ്ജ് ടി. ഇന്ദിര എന്നിവര് നിര്വഹിച്ചു. മുന് ജില്ലാ ജഡ്ജ് ടി. ഇന്ദിര, ജില്ലാ ഗവ. പ്ലീഡര് ആന്ഡ് പബ്ലിക് പ്രോസിക്യൂട്ടര് പി. അനില്, കര്ണ്ണകി അമ്മന് സ്‌കൂള് മാനേജര് കൈലാസ് മണി എന്നിവരായിരുന്നു വിധികര്ത്താക്കള്.