പാലക്കാട്:സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ, ഡി സി എഫ് എ/ ടാലി ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ ലക്ചറർ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒന്നാംക്ലാസ് ബിടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടർ, അല്ലെങ്കിൽ ഒന്നാംക്ലാസ് എം.സി.എ ബിരുദവും ഒരുവർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ നൽകുന്ന ഫസ്റ്റ്ക്ലാസ് പി.ജി.ഡി.സി.എ ബിരുദവും അധ്യാപന പരിചയവും ഉള്ളവരെയും പരിഗണിക്കും. ഡിസിഎഫ്എ/ ടാലി ലക്ചറർ നിയമനത്തിന് ഒന്നാംക്ലാസ് എംകോം/ ബികോം ബിരുദവും ഡിസിഎഫ്എ/ടാലി സർട്ടിഫിക്കറ്റ് കോഴ്സ് പാസായവരും പ്രസ്തുത കോഴ്സിൽ ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജനുവരി 11ന് രാവിലെ 10ന് പാലക്കാട് എൽ.ബി.എസ് സെന്ററിൽ എത്തണമെന്ന് എൽ.ബി.എസ് സെന്റർ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു. ഫോൺ: 0491 2527425.