തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സമയത്തുവേണം കണക്കു സമര്‍പ്പിക്കാന്‍ കളക്ടറേറ്റിലെത്താന്‍.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജനുവരി 8, തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്നുമുതല്‍ 50 വരെ ജനുവരി 09, വാര്‍ഡ് 51 മുതല്‍ 100 വരെ ജനുവരി 11, വര്‍ക്കല മുന്‍സിപ്പാലിറ്റി, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി എന്നിവര്‍ ജനുവരി 12, നെടുമങ്ങാട് മുന്‍സിപ്പാലിറ്റി ജനുവരി 13, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി ജനുവരി 14 എന്നീ തീയതികളില്‍ കൃത്യമായും കണക്കുകള്‍ സമര്‍പ്പിക്കണമെന്നും കളക്ടര്‍ അറിയിച്ചു.