പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 8) 267 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 98 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 157 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ , 5 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 207 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ഒറ്റപ്പാലം സ്വദേശികൾ – 19 പേർ
പാലക്കാട് സ്വദേശികൾ – 24 പേര്
അലനല്ലൂർ, കോങ്ങാട് സ്വദേശികൾ – 14 പേർ വീതം
ഓങ്ങല്ലൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ – 11 പേർ വീതം
പട്ടാമ്പി, നല്ലേപ്പിള്ളി സ്വദേശികൾ – 8 പേർ വീതം
ഷൊർണൂർ സ്വദേശികൾ -7 പേർ
തൃത്താല, വിളയൂർ സ്വദേശികൾ – 6 പേർ വീതം
കൊപ്പം, അനങ്ങനടി, അമ്പലപ്പാറ, കൊല്ലങ്കോട് സ്വദേശികൾ – 5 പേർ വീതം
വാണിയംകുളം, പൊൽപ്പുള്ളി, വണ്ടാഴി, ചിറ്റൂർ തത്തമംഗലം നഗരസഭ, മണ്ണാർക്കാട്, പരുതൂർ, ലക്കിടി-പേരൂർ, മുതുതല സ്വദേശികൾ – 4 പേർ വീതം
പൂക്കോട്ടുകാവ്, തെങ്കര, പുതുക്കോട്, കുമരംപുത്തൂർ, വെള്ളിനേഴി, മുണ്ടൂർ, പുതുശ്ശേരി, കണ്ണാടി, കൊടുമ്പ്, കപ്പൂർ, ആനക്കര, കാവശ്ശേരി, പിരായിരി, പട്ടഞ്ചേരി സ്വദേശികൾ – 3 പേർ വീതം
വടക്കഞ്ചേരി, എരുത്തേമ്പതി, തേങ്കുറിശ്ശി, നെന്മാറ, അയിലൂർ, കുഴൽമന്ദം, തച്ചമ്പാറ, പറളി, തിരുമിറ്റക്കോട്, കരിമ്പ, മലമ്പുഴ സ്വദേശികൾ – 2 പേർ വീതം
തരൂർ, കോട്ടായി, തച്ചനാട്ടുകര, കൊടുവായൂർ, തൃക്കടീരി, കണ്ണമ്പ്ര, കോട്ടോപ്പാടം, ആലത്തൂർ, അഗളി, നെല്ലായ, പെരുമാട്ടി, മുതലമട, ശ്രീകൃഷ്ണപുരം, വടകരപ്പതി, കേരളശ്ശേരി, നാഗലശ്ശേരി, മണ്ണൂർ, കടമ്പഴിപ്പുറം, മാത്തൂർ, കുലുക്കല്ലൂർ, പട്ടിത്തറ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4153 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് കോട്ടയം ജില്ലയിലും രണ്ട് പേര് ആലപ്പുഴ, 14 പേര് കോഴിക്കോട്, 45 പേര് തൃശ്ശൂര്, 42 പേര് എറണാകുളം, 101 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.