കൊല്ലം :  ജില്ലയില്‍ വെള്ളിയാഴ്ച ( ജനുവരി 8) 377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 323 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പിറവന്തൂര്‍, തൃക്കോവില്‍വട്ടം, ശൂരനാട് വടക്ക്, ചവറ, തെക്കുംഭാഗം, ഇടമുളയ്ക്കല്‍ പ്രദേശങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 369 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 56 പേര്‍ക്കാണ് രോഗബാധ. തൃക്കടവൂര്‍, നീരാവില്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും ഉളിയക്കോവില്‍, കച്ചേരി ഭാഗങ്ങളില്‍ മൂന്നു വീതവും ആശ്രാമം, കടവൂര്‍, മതിലില്‍ പ്രദേശങ്ങളില്‍ നാലുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-12, കരുനാഗപ്പള്ളി-11, കൊട്ടാരക്കര-ഒന്‍പത്, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ പിറവന്തൂര്‍-17, തൃക്കോവില്‍വട്ടം-16, ശൂരനാട് വടക്ക്-13, ചവറ, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 12 വീതവും ഇടമുളയ്ക്കല്‍-10, ഇളമാട്, തലവൂര്‍, പട്ടാഴി, പന്മന, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ഒന്‍പത് വീതവും കൊറ്റങ്കര-എട്ട്, അഞ്ചല്‍, ചടയമംഗലം, ചിതറ, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ ഏഴ് വീതവും ഇളമ്പള്ളൂര്‍, കരവാളൂര്‍ എന്നിവിടങ്ങളില്‍ ആറുവീതവും കുമ്മിള്‍, പവിത്രേശ്വരം, പേരയം, ശാസ്താംകോട്ട ഭാഗങ്ങളില്‍ അഞ്ചുവീതവും ആദിച്ചനല്ലൂര്‍, ഇട്ടിവ, ഓച്ചിറ, കുന്നത്തൂര്‍, കുലശേഖരപുരം, തഴവ, തൊടിയൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും കുണ്ടറ, കുളക്കട, മൈലം, വെളിയം ഭാഗങ്ങളില്‍ മൂന്നിവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.