കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍/ എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍ എ സി യും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
![](https://prdlive.kerala.gov.in/wp-content/uploads/2019/06/job-vacancy-1-65x65.jpg)