പത്തനംതിട്ട : കോവിഡ് -19 പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള രണ്ടാംഘട്ട ഭക്ഷ്യ ധാന്യ കിറ്റ് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നു. ബന്ധപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഈ മാസം 18ന് മുന്‍പായി കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. 18ന് ശേഷം അവശേഷിക്കുന്ന കിറ്റുകള്‍ ആവശ്യമുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിതരണം ചെയ്യും. ഫോണ്‍: 0468 2325168