പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം ഈ മാസം 19, 28 തീയതികളില്‍ നടത്തും. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 11 മുതല്‍ 13 വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ അക്ഷയ സംരംഭകന്‍ രേഖപ്പെടുത്തുകയും വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ യഥാസമയം അറിയിക്കുകയും ചെയ്യണം. തുടര്‍ന്ന് ഓരോ പരാതിക്കാരും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തിക്കണം. ഇത്തരത്തില്‍ ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.
ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ അക്ഷയ കേന്ദ്രത്തില്‍ എത്തുവാന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2021/01/PHOTO-2021-01-08-17-17-49-500x416.jpg)