തൃശ്ശൂർ: കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ഗവ മെഡിക്കൽ കോളേജിൽ ഡ്രൈ റൺ നടത്തി. മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ 25 ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ഒരു ദിവസം 250 പേർക്ക് വീതം മെഡിക്കൽ കോളേജിൽ നിന്നും വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസ്, സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ഡോ ബിനു അറക്കൽ, നഴ്സിംഗ് ഓഫീസർ സബിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രൈ റൺ നടത്തിയത്.