സൗദി അറേബ്യയിലെ ഒപ്റ്റിക് ഹൗസ് കമ്പനിയിലേക്ക് പ്രൊഫഷണല്‍ ഒപ്‌റ്റോമെട്രിസ്റ്റുമാരെ ഒഡെപെക് വഴി തെരഞ്ഞെടുക്കുന്നു.
യോഗ്യത : ഒപ്‌റ്റോമെട്രിക്‌സില്‍ ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും.  ശമ്പളം 5,000 സൗദി അറേബ്യന്‍ റിയാലും ഓവര്‍ടൈമും. താമസം, യാത്രാചെലവ് എന്നിവ സൗജന്യമായിരിക്കും.  തൊഴില്‍ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ (ഒ.ഡി.ഇ.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്യണം)  മേയ് അഞ്ചിനു മുമ്പ് താഴെ പറയുന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ച് ഉറപ്പു രേഖപ്പെടുത്തി, , വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും info@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.  ഫോണ്‍ : 0471-2329440/41/42/43/45, 9446444522.
പി.എന്‍.എക്‌സ്.1557/18