പാലക്കാട്:ഈ മാസം 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനെ തുടർന്ന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്തെ 133 വാക്സിനേഷൻ കേന്ദ്രങ്ങളിൽ 9 കേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ആദ്യ ഘട്ടത്തിൽ ഓരോ കേന്ദ്രങളിലും ഒരു സെക്ഷനിൽ 100 ആരോഗ്യ പ്രവർത്തകർക്ക് വീതം വാക്സിൻ നൽകാനാണ് തീരുമാനിച്ചിട്ടുളളത്.
ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ

പാലക്കാട് ജില്ലാ ആശുപത്രി

ജില്ലാ ആയുര്‍വേദ ആശുപത്രി

സി.എച്ച്.സി നെന്മാറ

സി.എച്ച്.സി കൊപ്പം

സി.എച്ച്.സി നന്ദിയോട്

സി.എച്ച്.സി അഗളി

സി.എച്ച്.സി അഗളി

സി.എച്ച്.സി ചാലിശ്ശേരി

സി.എച്ച്.സി അമ്പലപ്പാറ

പി.എച്ച്.സി കോട്ടോപ്പാടം

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒരു വാക്‌സിനേറ്റര് ഓഫീസറും നാല് വാക്‌സിനേഷന് ഓഫീസര്മാരും അടങ്ങുന്ന സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, ഐഡൻറിറ്റി പരിശോധന,വാക്‌സിനേഷന്, വാക്സിനേഷൻ എടുത്തവർക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് റൂമുകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പോലീസ്, ആoബുലൻസ് ഉൾപ്പെടെയുളള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കുത്തി വെയ്പിനു വേണ്ട സിറിഞ്ചുകൾ ജില്ലയിൽ എത്തിച്ചിട്ടുണ്ട്.