പാലക്കാട്:  കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില് ട്യൂട്ടര്മാരെ നിയമിക്കുന്നു. ഹൈസ്‌കൂള് വിഭാഗത്തില് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്സ്, സോഷ്യല് സയന്സ് ട്യൂട്ടര്മാരുടെയും യു.പി വിഭാഗത്തില് മൂന്ന് ട്യൂട്ടര്മാരുടെയും ഒഴിവുകളിലേക്കാണ് നിയമനം.

ജനുവരി 12 ന് രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് കൂടിക്കാഴ്ച നടത്തും. ഹൈസ്‌കൂള് വിഭാഗത്തിന് 4000 രൂപയും യു.പി വിഭാഗത്തിന് 3000 രൂപയുമാണ് പരമാവധി ഹോണറേറിയം. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര് സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പും ബയോഡാറ്റയും സഹിതം ഇന്റര്വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് പട്ടികജാതി വികസന ഓഫീസര് അറിയിച്ചു. ഫോണ്: 8547630129.