കാസർഗോഡ്: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 196/ 2018, 200/ 2018, 204/2018) തസ്തികയ്ക്കായി 2020 ജൂലൈ ഏഴിന് പി എസ് സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 12, 13, 14, 15, 16 തിയ്യതികളില്‍ രാവിലെ ആറ് മുതല്‍ കാസര്‍കോട് പാറക്കട്ടയിലെ പോലീസ് ഡി എച്ച് ക്യു മൈതാനത്ത് നടക്കും. കായിക ക്ഷമതാ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി എസ് സി യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും 24 മണിക്കൂറിനകം സര്‍ക്കാര്‍ ആശുപത്രി/ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
