കാസര്‍കോട്: ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ നിലവിലുളള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാരും 62 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസറഗോഡ് – 671123 എന്ന വിലാസത്തിലേക്ക് ജനുവരി 21 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു പുറത്ത് ‘താല്‍ക്കാലിക നിയമനത്തിനുളള അപേക്ഷ’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം.