താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു

കാസർഗോഡ്: ദേശീയ ഫുട്‌ബോള്‍ താരം ബങ്കളം രാങ്കണ്ടത്തെ കൊളക്കാട്ട് കുടിയില്‍ ആര്യശ്രീക്ക് സംസ്ഥാന കായിക വകുപ്പിന്റെ പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത അധ്യക്ഷയായി. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി.

കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, നഗരസഭ കൗണ്‍സിലര്‍ ഷൈനി കുഞ്ഞിക്കണ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍ മാണിയാട്ട് നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം അനില്‍ ബങ്കളം, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍,ഖാദി ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ എം.രാജന്‍, ടി വി കൃഷ്ണന്‍, പള്ളം നാരായണന്‍, വിവി വിജയമോഹനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ ഷിനിത്, പ്രശസ്ത ഫുട്‌ബോള്‍ താരം എം.സുരേഷ്,ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍,സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു .