ആലപ്പുഴ:നഗര പാത വികസന പദ്ധതിയുടെ ഭാഗമായി
കളക്ടറേറ്റ്- വലിയകുളം റോഡില്‍ കാനയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഇത് വഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചു. കളക്ടറേറ്റ് ജംഗ്ഷന് വടക്കു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വെള്ളക്കിണര്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
