പാലക്കാട്:  നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോള്‍ ജനുവരി 12 ന്‌ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവകേന്ദ്ര ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ 2019 -20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബുകള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. ഫിറ്റ് ഇന്ത്യ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കുള്ള കായിക ഉപകരണങ്ങള്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ വിതരണം ചെയ്യും.കോവിഡ് പ്രതിരോധ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ക്ലബുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സബ് കലക്ടര്‍ അര്‍ജ്ജുന്‍പാണ്ഡ്യന്‍ വിതരണം ചെയ്യും. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനാകും.