തിരുവനന്തപുരം: വർക്കല, ഞെക്കാട് കല്ലുമലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടംബത്തെ അർദ്ധരാത്രിയിൽ വീട് ആക്രമിക്കുകയും ഗുരുതരമായി പരിക്ക് ഏൽപ്പിക്കുകയും ചെയ്തുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്ര കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിർദ്ദേശം നൽകി.