കൊല്ലം:  ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 299 പേര്‍ കോവിഡ് രോഗമുക്തരായി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈലം, ഇളമ്പള്ളൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 230 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 46 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-എട്ട്, മങ്ങാട്-ആറ്, കുരീപ്പുഴ, തങ്കശ്ശേരി ഭാഗങ്ങളില്‍ അഞ്ചുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-12, കരുനാഗപ്പള്ളി-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ മൈലം-16, ഇളമ്പള്ളൂര്‍-11, പൂയപ്പള്ളി-ഒന്‍പത്, പവിത്രേശ്വരം-എട്ട്, കുളക്കട-ഏഴ്, വിളക്കുടി, കടയ്ക്കല്‍ ഭാഗങ്ങളില്‍ ആറുവീതവും പെരിനാട്, പിറവന്തൂര്‍, ഓച്ചിറ, അഞ്ചല്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും വെട്ടിക്കവല, മേലില, പന്മന, തെന്മല തൃക്കോവില്‍വട്ടം, ഉമ്മന്നൂര്‍, ഇടമുളയ്ക്കല്‍, നിലമേല്‍ എന്നിവിടങ്ങളില്‍ നാലുവീതവും തേവലക്കര, ചവറ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.