കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന കുന്നത്തൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 42 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക്-വില്ലേജ് തലങ്ങളില്‍ പരിഹാരമാകാതിരുന്ന 74 അപേക്ഷകളാണ് പരിഗണിച്ചത്. തുടര്‍ നടപടി ആവശ്യമായ പരാതികളില്‍ കക്ഷികള്‍ക്ക് മറുപടി നല്‍കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മുന്‍ഗണനാ ക്രമത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്, വസ്തു അളക്കല്‍, വഴി തര്‍ക്കം തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.എ ഡി എം പി.ആര്‍. ഗോപാലകൃഷണന്‍, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ബീനാ റാണി, കുന്നത്തൂര്‍ തഹസില്‍ദാര്‍ ജി സുരേഷ് ബാബു, കുന്നത്തൂര്‍ എല്‍ ആര്‍ തഹസീല്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, ഗ്രാമവികസനം, കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു