കണ്ണൂർ:ജി

ല്ലയില്‍ ഇന്ന് (ജനുവരി 12) 273 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 254 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്തു നിന്ന് എത്തിയതും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 13
ആലക്കോട് 2
അഞ്ചരക്കണ്ടി 2
ആറളം 11
അയ്യന്‍കുന്ന് 11
ചെമ്പിലോട് 6
ചെറുപുഴ 2
ചിറക്കല്‍ 4
ചൊക്ലി 3
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 3
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 1
കീഴല്ലൂര്‍ 3
കോളയാട് 12
കൂടാളി 1
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 9
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മൊകേരി 5
മുണ്ടേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
ന്യൂമാഹി 2
പടിയൂര്‍ 5
പാട്യം 2
പായം 8
പയ്യാവൂര്‍ 1
പേരാവൂര്‍ 15
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
ഉളിക്കല്‍ 3
വേങ്ങാട് 6
മാഹി 1
കാസര്‍ക്കോഡ് 2
കോഴിക്കോട് 5
പത്തനംതിട്ട 1

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 3
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 1
പാട്യം 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരിനഗരസഭ 3
ധര്‍മ്മടം 1
കല്യാശ്ശേരി 1
കോളയാട് 1
പന്ന്യന്നൂര്‍ 1
വേങ്ങാട് 1

രോഗമുക്തി 202 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 42227 ആയി. ഇവരില്‍ 202 പേര്‍ ചൊവ്വാഴ്ച (ജനുവരി 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 39148 ആയി. 220 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2357 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2193 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2193 പേര്‍ വീടുകളിലും ബാക്കി 164 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13987 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13987 പേരാണ്. ഇതില്‍ 13630 പേര്‍ വീടുകളിലും 357 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 422689 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 422182 എണ്ണത്തിന്റെ ഫലം വന്നു. 507 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.