എറണാകുളം : ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിൻ പോർട്ടൽ വഴി. കോവിഡ് വാക്‌സിൻ വിതരണം എളുപ്പത്തിലേക്കാൻ തയ്യാറാക്കിയിട്ടുള്ള കോവിൻ അപ്ലിക്കേഷൻ വാക്‌സിൻ സ്വീകരിക്കേണ്ട ആളുകൾക്ക് മെസ്സേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ജില്ലയിൽ 60000 ഓളം ആരോഗ്യ പ്രവർത്തകർ ആണ് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

100 പേരിൽ അധികം ജീവനക്കാർ ഉള്ള ആരോഗ്യ കേന്ദ്രത്തിൽ അതാതു കേന്ദ്രത്തിലെ ജീവനക്കാർക്ക് ആദ്യം നൽകണോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു. ആദ്യ ഘട്ട വാക്‌സിൻ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നൽകുന്നതിന് മുൻപും മെസ്സേജ് ലഭിക്കും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ടവരുടെ മുൻഗണന പട്ടിക ആവശ്യമെങ്കിൽ തയ്യാറാക്കു.