കോഴിക്കോട്:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിര്‍ദ്ദിഷ്ട എൻ. 30ഫോമില്‍ തയ്യാറാക്കി ഒറിജിനല്‍ ബില്‍/വൗച്ചറുകള്‍ സഹിതം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ജില്ലാ കലക്ടറുമാണ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍. തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ നിര്‍ണ്ണയിക്കപ്പെട്ട സമയപരിധിക്കുള്ളിലും രീതിയിലും ബോധിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും.