സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനത്തില്‍ കുറയാതെ ബോട്ടണിയിലുള്ള ബിരുദം. അംഗീകൃത സ്ഥാപനത്തില്‍ ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിലും സംരക്ഷണത്തിലും വികസന പദ്ധതികള്‍ എന്നിവയിലും ഓഫീസ് ജോലികളിലുമുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. ശമ്പളസ്‌കെയില്‍ 22200-48000 രൂപ. പ്രായപരിധി 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം (www.smpbkerala.org) യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി രണ്ടിനകം ലഭ്യമാക്കണം. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്, കേരള, ഷൊര്‍ണൂര്‍ റോഡ്, തിരുവമ്പാടി.പി.ഒ, തൃശ്ശൂര്‍-22. ഫോണ്‍: 0487-2323151.