തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കയർ ഭൂവസ്ത്ര പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കയർ വികസന വകുപ്പ് ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെ ഓൺലൈൻ സെമിനാറുകൾ നടത്തുന്നു. സെമിനാറുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴിലുറപ്പ് മിഷനുമായി കയർ വികസന വകുപ്പ് ജില്ലാതല പ്രോജക്ട് ഓഫീസർമാർ ധാരണാപത്രം ഒപ്പുവയ്ക്കും. ഫെബ്രുവരിയിൽ നടക്കുന്ന വെർച്വൽ കയർ കേരള മേളയിൽ ധനകാര്യ കയർ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് ഓർഡറുകൾ ക്രോഡീകരിച്ച് 2021-22 ലെ പദ്ധതി പ്രഖ്യാപനം നടത്തും