കാസര്‍കോട് ജില്ലയിലെ വിധവകളുടെയും ഭര്‍ത്താവ് ഉപേക്ഷിച്ച അശരണരായ വനിതകളുടെയും സമഗ്രപുരോഗതി ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും വനിതാ സംരക്ഷണ ഓഫീസും സംയുക്തമായി ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് പരിശീലനം നല്‍കുക. താത്പര്യമുള്ളവര്‍ ജനുവരി 31 നകം മഞ്ചേശ്വരം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04994 256266