തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയ്ക്കു മാത്രമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടവ ചുവടെ:
* കേരള സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം.
* ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയ ഐ ഐ ഐ ടി എം കെയ്ക്ക് 24 കോടി.
* ഇവിടുത്തെ ഇന്നവേറ്റിവ് ഗവേഷണം, സംരംഭകത്വം, വ്യവസായ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ ഏകോപനം എന്നിവയ്ക്കായി 20 കോടി രൂപ.
* തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് 50 കോടി.
* ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് 16 കോടി.
* കേരള സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിന് 19 കോടി.
* ടെക്‌നോപാർക്ക് വികസനത്തിന് 22 കോടി.
* ടെക്‌നോസിറ്റിയിൽ കിഫ്ബി പിന്തുണയോടെ തൊഴിൽ സമുച്ചയം.
* തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോ ഇൻകുബേഷൻ സെന്റർ നിർമാണത്തിന് 24 കോടി.
* ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസസ് പാർക്കിന് 24 കോടി.
* തിരുവനന്തപുരം ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് 10 കോടിയുടെ പ്രത്യേക വകയിരുത്തൽ.
* റീജിയണൽ ക്യാൻസർ സെന്ററിന് 71 കോടി.
* ഇതിൽ 30 കോടി  ക്യാൻസർ രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന്.
* കിളിമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം രാജാരവിവർമയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിൽ ആർട്ടിസ്റ്റ് സ്‌ക്വയർ.
* മീഡിയ അക്കാദമിയുടെ ആഭിമുഖത്തിൽ തലസ്ഥാന നഗരിയിൽ വനിതാ പത്രപ്രവർത്തകർക്ക് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ്.
* സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും.
* വിഴിഞ്ഞം തുറമുഖത്ത് 2,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നു.
* തിരുവനന്തപുരം ആസ്ഥാനമാക്കി ചരക്കു സേവന  നികുതി അപ്പലേറ്റ് ട്രിബ്യൂണൽ.