എറണാകുളം:കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ നൽകിയത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് തുളസി,ഡോക്ടർ രോഹിണി,പഞ്ചായത്ത് മെമ്പർമാരായ ഇ സി റോയി,കെ എ സിബി,സനൂപ് എൽദോസ്,ജോഷി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ സഞ്ജു പോൾ,വാരപ്പെട്ടി ഹെൽത്ത് സൂപ്പർ വൈസർ ഷാജി, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർ വൈസർ സെലിൻ എം വി തുടങ്ങിയവർ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് തുളസി ആദ്യ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു.