എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ എറണാകുളം ആയുർവേദ ആശുപത്രിയിൽ ആദ്യദിന കോവിഡ് വാക്സിനേഷൻ പൂർത്തിയായി. 100 പേർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 ന് വാക്സിനേഷൻ ആരംഭിച്ചു. എറണാകുളം ആയുർവേദ ആശുപത്രി സി എം ഒ ഡോക്ടർ സി വൈ എൽസി ആദ്യ വാക്‌സിനേഷൻ സ്വീകരിച്ചു .
വാക്സിനേറ്റർ സുധ കെ എൻ, നോഡൽ ഓഫീസർ ഡോക്ടർ പ്രീത പി ആർ എന്നിവരുടെ നേതൃത്വത്തിലാണ് വാക്‌സിനേഷൻ നടന്നത്.