തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ശനിയാഴ്ച 73 പേർക്ക് കോവിഡ് വാക്സിൻ നൽകി.ഇതിൽ 20 മെഡിക്കൽ കോളേജ് ജീവനക്കാരും വിവിധ പി എച്ച് സി കളിൽ നിന്നായി 53 പേരും ഉൾപ്പെടുന്നു.75ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിക്കാനായി എത്തിയിരുന്നത്.ഇതിൽ അലർജി മുതലായ പ്രശ്നങ്ങൾ കണ്ടതിനാൽ രണ്ട് പേർക്ക് വാക്സിൻ നൽകിയില്ല.
അവണൂർ പി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോ മിഥുൻ റോഷാണ് മെഡിക്കൽ കോളേജിലെ ആദ്യ വാക്സിൻ സ്വീകരിച്ചത്.മെഡിക്കൽ കോളേജിൽ മാത്രമായി മൂവായിരം ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകണം.