2018 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കി. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.