തൃശ്ശൂർ: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ലാപ്ടോപ്പുകൾ വിതരണംചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, മറ്റ് സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, പട്ടികജാതി വികസന ഓഫീസർ സി എൻ വാസുദേവൻ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
