തൃശൂര്‍: കോര്‍പ്പറേഷനില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് സ്ഥാനമേറ്റു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ചെയര്മാന്മാരെ തിരഞ്ഞെടുത്തത്. വരണാധികാരി ഡെപ്യൂട്ടി കലക്ടർ ഡി എം ഡോ എം സി റെജിൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി അഞ്ചേരി ഡിവിഷന് കൗണ്‍സിലറായ വര്‍ഗ്ഗീസ് കണ്ടംകുളത്തിയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി കാര്യാട്ടുകര ഡിവിഷന് കൗണ്‍സിലറായ ലാലി ജെയിംസും അധികാരമേറ്റു . ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ലാലൂര്‍ ഡിവിഷന് കൗണ്‍സിലറായ പി.കെ. ഷാജനും മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി നടത്തറ ഡിവിഷന് കൗണ്‍സിലറായ ഷീബ ബാബുവും നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കിഴക്കുംപാട്ടുകര ഡിവിഷന് കൗണ്‍സിലറായ ജോണ്‍ ഡാനിയലും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പെരിങ്ങാവ് ഡിവിഷന് കൗണ്‍സിലറായ എന്‍.എ. ഗോപകുമാറും നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി പൂത്തോള്‍ ഡിവിഷന് കൗണ്‍സിലറായ സാറാമ്മ റോബ്സണും അധികാരമേറ്റു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരെ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ഡെപ്യൂട്ടിമേയര്‍ രാജശ്രീ ഗോപന് എന്നിവര്‍ പൂച്ചെണ്ട് നല്കി അഭിനന്ദിച്ചു.