ആലപ്പുഴ: സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 7 – പി എച്ച് സി വാർഡിലെ തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഈ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനുവരി 20, 21 തീയതികളിലും ഈ മണ്ഡലത്തിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിരഞ്ഞെടുപ്പ് ദിവസമായ ജനുവരി 21നും ജില്ലാ കളക്ടർ എ അലക്സാണ്ടർ അവധി പ്രഖ്യാപിച്ചുകൊണ്ടു ഉത്തരവായി.