തൃശ്ശൂർ: കുന്നംകുളം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും വേർതിരിച്ചെടുത്ത 4500 കിലോ പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നഗരസഭ പ്രദേശത്തെ വീടുകൾ, കച്ചവട – കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചു കൊണ്ടുവരുന്ന അജൈവമാലിന്യങ്ങൾ കുറുക്കൻപാറയിലുള്ള ഗ്രീൻ പാർക്കിൽ ഗ്രേഡുകളായി തരം തിരിച്ച് ബണ്ടിലുകളാക്കിയാണ് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറിയത്.

ബെയിൽ ചെയ്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ പുന: ചംക്രമണത്തിനായാണ് ക്ലീൻ കേരള കമ്പനി നഗരസഭയ്ക്ക് വില നൽകി കൊണ്ടു പോകുന്നത്.നഗരസഭ ചെയർ പേഴ്സൺ സീതരവീന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു.വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാൻ പി.എം.സുരേഷ്, ആരോഗ്യ കമ്മിറ്റി ചെർമാൻ സോമശേഖരൻ, പൊതുമരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ സജേഷ്, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഷെബീർ, കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഹരിത കേരളം ജില്ല കോർഡിനേറ്റർ പി എസ് ജയകുമാർ തുടങ്ങിയവരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും സന്നിഹിതരായി.