തിരുവനന്തപുരം: സാമൂഹിക സേവന സന്നദ്ധ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുളള 100 യുവജനങ്ങള്‍ക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തില്‍ കീഴിലുളള ജില്ലാ നെഹ്‌റു യുവ കേന്ദ്രയില്‍ മെന്റ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവസരം.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസനപരിപാടികളെക്കുറിച്ചുളള വിവരങ്ങള്‍ ഗ്രാമതലത്തില്‍ എത്തിക്കാനും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം.  തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം, ഐഡന്റിറ്റി കാര്‍ഡ്, ഒരു വര്‍ഷം പ്രവര്‍ത്തിക്കാന്‍ അവസരം എന്നിവ ലഭിക്കുന്നതാണ്.

പ്രവര്‍ത്തനകാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് തത്തുല്യമായ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കും.   താത്പര്യമുളള 18 നും 25 നും മദ്ധ്യേ പ്രായമുളളവര്‍ 9495905999 എന്ന വാട്ട്‌സ് നമ്പരില്‍ പേര്, പഞ്ചായത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ ജനുവരി 30നു മുമ്പായി അയച്ചു തരണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.