ന്യൂ ഡല്‍ഹിയിലെ കേരള ഹൗസിലെ നോട്ടിഫിക്കേഷന്‍ 8/C1/2020/KH, തീയതി 22.10.2020 പ്രകാരം  വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുളള ഒ.എം.ആര്‍ രീതിയിലുളള പരീക്ഷ ജനുവരി 30, 31 തീയതികളില്‍ ഡല്‍ഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ സെന്ററുകളില്‍ വച്ച് നടത്തുമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു.  ഹാള്‍ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.