കൊല്ലം:   ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 18)322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 267 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട,  പവിത്രേശ്വരം, മയ്യനാട്, പിറവന്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം വഴി 318 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 39 പേര്‍ക്കാണ് രോഗബാധ.

പള്ളിമുക്ക്-നാല്, ഇരവിപുരം, കല്ലുംതാഴം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-33, കൊട്ടാരക്കര-14, കരുനാഗപ്പള്ളി-എട്ട്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-25,  പവിത്രേശ്വരം-21, മയ്യനാട്-13, പിറവന്തൂര്‍-11, മൈലം, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ ഒന്‍പത് വീതവും തൊടിയൂര്‍-എട്ട്, തലവൂര്‍, പെരിനാട്, കൊറ്റങ്കര എന്നിവിടങ്ങളില്‍ ഏഴുവീതവും വെളിയം-ആറ്, എഴുകോണ്‍, കല്ലുവാതുക്കല്‍, ചവറ, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ അഞ്ചുവീതവും വിളക്കുടി, നീണ്ടകര ഭാഗങ്ങളില്‍ നാലുവീതവും ഇളമ്പള്ളൂര്‍, ശാസ്താംകോട്ട, വെസ്റ്റ് കല്ലട, പോരുവഴി, പേരയം, പന്മന, പട്ടാഴി വടക്കേക്കര, പട്ടാഴി, നെടുവത്തൂര്‍, ഏരൂര്‍, തെന്മല, തേവലക്കര ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ തഴെയുമാണ് രോഗബാധിതരുള്ളത്.