തിരുവനന്തപുരം ജില്ലയിൽ  തിങ്കളാഴ്ച (ജനുവരി 18 )527 പേർക്കു കോവിഡ് വാക്സിൻ നൽകി. ഒമ്പതു കേന്ദ്രങ്ങളിലായിരുന്നു വാക്സിനേഷൻ.
നെടുമങ്ങാട് ജില്ലാ ആശുപത്രി – 48, വിതുര താലൂക്ക് ആശുപത്രി – 66, തിരുവനന്തപുരം മെഡിക്കൽ കോളജ് – 57, നിംസ് മെഡിസിറ്റി-62, പാറശാല താലൂക്ക് ആശുപത്രി – 60, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി – 53, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം -77, കിംസ് ആശുപത്രി -54, ശ്രീഗോകുലം മെഡിക്കൽ കോളജ് – 50 എന്നിങ്ങനെയാണ് ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.
വാക്സിനേഷൻ ജനുവരി 19നും തുടരും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണു വാക്സിനേഷൻ. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണു കുത്തിവയ്പ്പു നൽകുന്നത്.