സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മെയ് മൂന്നിന് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വിവിധ സമുദായംഗങ്ങളുമായി ബന്ധപ്പെട്ടതും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്നതുമായ വിവിധ ആവശ്യങ്ങള്‍ സിറ്റിംഗില്‍ പരിഗണിക്കും. ഈ വിഷയത്തില്‍ അഭിപ്രായം ബോധിപ്പിക്കാനുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം.
രാവിലെ 11ന് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാമന്‍, അംഗങ്ങളായ അഡ്വ. വി.എ ജെറോം, മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും.