സംസ്ഥാന ഫിഷറീസ് വകുപ്പുവഴി ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്‌മെന്റ് പദ്ധതിയിലേക്ക് എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ ഫിഷ് ടാക്‌സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ഐഛിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ നിരക്കില്‍ പ്രതിമാസ വേതനം നല്‍കും. അപേക്ഷകര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റയും യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം മെയ് എട്ടിന് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഇടുക്കി, കുമളി പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 222326.