സാമൂഹ്യസുരക്ഷ/ ക്ഷേമനിധിബോർഡ് പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്താൻ 21 മുതൽ ഫെബ്രുവരി പത്ത് വരെ സമയം അനുവദിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് ഹോം മസ്റ്ററിങിനും ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെട്ടവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ/ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ എന്നിവ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. മസ്റ്ററിങ് നടത്തുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കും.